അമ്പലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി അമ്പലപ്പുഴയിലെ സ്കൂളുകൾ. കെ.കെ കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 123 വിദ്യാർത്ഥികളും വിജയിച്ചു. 34 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഒരു വിദ്യാർത്ഥിക്ക് 1200 ൽ 1200 മാർക്കും ലഭിച്ചു.
വാടയ്ക്കൽ അംബദ്കർ സ്കൂളിൽ പരീക്ഷ എഴുതിയ 39 വിദ്യാർത്ഥികളും വിജയിച്ചു. 3 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 408 വിദ്യാർത്ഥികളിൽ 366 പേർ വിജയിച്ചു. 91 ശതമാനം വിജയം. 38 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഒരു വിദ്യാർത്ഥിക്ക് മുഴുവൻ മാർക്കും ലഭിച്ചു.
പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 511 വിദ്യാർത്ഥികളിൽ 437പേർ വിജയിച്ചു. 21 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കാക്കാഴം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 113 വിദ്യാർത്ഥികളിൽ 110 വിദ്യാർത്ഥികൾ വിജയിച്ചു.13 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 167 പേർ പരീക്ഷ എഴുതിയതിൽ 136 പേർ വിജയിച്ചു. 9 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസും, ഒരു വിദ്യാർത്ഥിക്ക് 1200 ൽ 1200 മാർക്കും ലഭിച്ചു. വി.എച്ച്.എസ്.ഇ യിൽ പരീക്ഷ എഴുതിയ 104 വിദ്യാർത്ഥികളിൽ 72 പേർ വിജയിച്ചു.
പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 99 വിദ്യാർത്ഥികളിൽ 85 പേർ വിജയിച്ചു.3 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.