ആലപ്പുഴ : മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് (അഞ്ചാം വാർഡ്) വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് മൂന്നു സ്ഥാനാർത്ഥികൾ.
മത്സര രംഗത്തുള്ള സ്ഥാനാർഥികൾ, പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ : ആന്റണി( സി.പി.എം. സ്വാതന്ത്രൻ)- കുട, എൻ.ജി. ശജീന്ദ്രൻ (ബി.ജെ.പി.)- താമര,സണ്ണി മാമൻ(ഐ.എൻ.സി.)- കൈ.
ആഗസ്റ്റ് 11ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 12ന് രാവിലെ പത്തിനാണ് വോട്ടെണ്ണൽ.