ചേർത്തല: സർക്കാർ നിർദ്ദേശം പരിഗണിക്കാതെ ഹോംനഴ്‌സ് സർവീസ് സ്ഥാപനം പൊലീസ് അടപ്പിച്ച് പിഴയിട്ടെന്നു കാട്ടി ഹോംനഴ്‌സിംഗ് സർവീസ് അസോസിയേഷൻ മുഖ്യമന്ത്റിക്കും ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ചേർത്തലയിൽ പ്രവർത്തിക്കുന്ന കേരളാ ഹോംനഴ്‌സിംഗ് സ്ഥാപനത്തിനെതിരെ പൊലീസ് നടപടിയെടുത്തതു കാട്ടിയാണ് പരാതി.സ്ഥാപന ഉടമ കെ.ആർ.സജിലാലും പരാതി നൽകിയിട്ടുണ്ട്.