tv-r

അരൂർ: പട്ടികജാതി - പട്ടികവർഗ സഹകരണസംഘങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരങ്ങൾ ആരായുന്നതിനും മാനേജ്മെന്റിന്റെയും എസ്.സി - എസ്.ടി സംഘങ്ങളിലെ ജീവനക്കാരുടെ സംഘടന പ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എൻ.വാസവൻ പറഞ്ഞു. പട്ടികജാതി- വർഗ സഹകരണ സംഘങ്ങളെയും ജീവനക്കാരെയും സർക്കാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു എംപ്ലോയീസ് അലയൻസ് ഇൻ എസ്. സി, എസ്.ടി.കോ -ഓപ്പറേറ്റീവ്സ് കേരള സംസ്ഥാന കമ്മിറ്റി 35 ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്, വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് അംഗങ്ങളിൽ നിന്ന് സംഘടന ശേഖരിച്ച തുകയുടെ ഡി.ഡി. സംസ്ഥാന രക്ഷാധികാരി എം.കെ.സെൽവരാജ് മന്ത്രിയ്ക്ക് കൈമാറി. സംസ്ഥാന ചെയർമാൻ കെ. ടി.ശിവൻ, കൺവീനർ കെ. എം.കുഞ്ഞുമോൻ,ട്രഷറർ എൻ. കെ. ബാബു, എസ്.സി. എസ്. ടി സഹകരണസംഘം ഏകോപന സമിതി ചെയർമാൻ ദിവാകരൻ കല്ലുങ്കൽ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു