ഹരിപ്പാട്: കൊവിഡിന്റെ ആകുലതകളെ തോൽപ്പിച്ച് എ പ്ളസ് തിളക്കത്തിൽ ദേവിക.ജെ.ചന്ദ്രൻ. പിതാവിന്റെ സഹോദരന് കൊവിഡ് പോസിറ്റീവ് ആയതോടെ പരീക്ഷയ്ക്ക് ഇടയ്ക്ക് ക്വാറന്റൈനിലായെങ്കിലും ഹരിപ്പാട് ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ ദേവിക എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി. അവസാന പരീക്ഷകളായ ഇക്കണോമിക്സും ജ്യോഗ്രഫിയും പ്രത്യേക മുറിയിലിരുന്നാണ് എഴുതിയത്. പരീക്ഷയ്ക്ക് ശേഷം ദേവികയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ചെന്നിത്തല തിരുമാലക്കേരിൽ ലോഡിംഗ് തൊഴിലാളിയായ ജയചന്ദ്രന്റെയും ശാന്തിയുടെയും മകളാണ് .പത്താം ക്ളാസിൽ പള്ളിപ്പാട് ഹോളി എയ്ഞ്ചൽസ് സ്കൂളിൽ സി.ബി.എസ്.സി വിഭാഗത്തിൽ 84 ശതമാനം മാർക്ക് നേടിയായിരുന്നു വിജയം.