ചേർത്തല :കടക്കരപ്പള്ളിയിൽ നഴ്‌സായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ് രണ്ടാം ദിവസവും തുടർന്നു. കൊലക്കു ശേഷം ഒളിവിൽപ്പോയ സ്ഥലങ്ങളിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പൊലീസ് പിടിയിലാകുന്നതിന് മുമ്പ് പ്രതി എത്തിയ
ചെങ്ങണ്ടയിലെ വീട്ടിലും എത്തിച്ചു. സഞ്ചരിച്ച സ്‌കൂട്ടറും ചെങ്ങണ്ടയിൽ നിന്ന് കസ്​റ്റഡിയിലെടുത്തു. പ്രതിയുടെ കസ്​റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞവെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്സായ യുവതി കൊല്ലപ്പെട്ടത്. സംഭവശേഷം മുങ്ങിയ പ്രതിയെ ശനിയാഴ്ച വൈകിട്ട് ചെങ്ങണ്ടയിൽ നിന്നാണ് അറസ്​റ്റ് ചെയ്തത്. പട്ടണക്കാട് സ്​റ്റേഷൻ ഹൗസ്ഓഫീസർ ആർ.എസ്, ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.