മാവേലിക്കര: നിയമസഭയിലെ അതിക്രമത്തിൽ സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിന് വിധേയനായ മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. കല്ലുമല രാജൻ, കെ.ആർ.മുരളീധരൻ, നൈനാൻ.സി.കുറ്റിശേരിൽ, മനു ഫിലിപ്പ്, അനി വർഗീസ്, സജീവ് പ്രായിക്കര, മനസ് രാജപ്പൻ, ശാന്തി അജയൻ, കൃഷ്ണകുമാരി, ലതാമുരുകൻ തുടങ്ങിയവർ നേതൃത്വം നൽകി.