പൂച്ചാക്കൽ: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടി ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ. പ്ലസ് ടു പരീക്ഷ എഴുതിയ 449 വിദ്യാർത്ഥികളിൽ 398 പേർ വിജയിച്ചു. 23 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 1200 ൽ 1190 മാർക്ക് വീതം നേടി എസ്.ഓമലും, വി.എസ്.അശ്വതിയും മാനേജരുടെ പുരസ്ക്കാരം നേടി. 88.64 ആ ണ് വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ 4 ശതമാനം കൂടുതലാണിത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 77 ശതമാനമാണ് വിജയം.കഴിഞ്ഞ വർഷത്തേക്കാൾ 8 ശതമാനം കൂടുതൽ. വിജയിച്ച വിദ്യാർത്ഥികളെയും ഇതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരേയും മറ്റ് ജീവനക്കാരേയും സ്കൂൾ മാനേജർ കെ.എൽ.അശോകൻ അഭിനന്ദിച്ചു.