niveditha
നിവേദിത ആർ.നായർ

3 വിദ്യാർത്ഥികൾ 1200 മാർക്ക് വീതം

44 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്

ചാരുംമൂട്: പ്ലസ് ടു പരീക്ഷയിൽ താമരക്കുളം വി.വി.എച്ച്.എസ്.എസിന് തിളക്കമേറി​യ വിജയം.

വി​ജയ ശതമാനം 90 ആണ്. 3 വിദ്യാർത്ഥികൾ മുഴുവൻ മാർക്ക് നേടുകയും 44 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തു.

നിവേദിത ആർ.നായർ , എം.നന്ദന നായർ , ആദിത്യ ബിനു എന്നിവരാണ് 1200 മാർക്കും നേടിയ മിടുക്കികൾ. വി.വി.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി അദ്ധ്യാപകൻ കരിമുളയ്ക്കൽ സരോവരത്തിൽ ആർ.രതീഷ് കുമാറിന്റെയും കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് ഇലക്ട്രോണിക്സ് വിഭാഗം മേധാവി എസ്.ദീപ്തിയുടെയും മകളാണ് നിവേദിത.

ചെങ്ങന്നൂർ ജില്ലാ ആശുപത്രി ലേ സെക്രട്ടറി കരിമുളയ്ക്കൽ ശ്രീകൃഷ്ണയിൽ റ്റി.ബി.മധുവിന്റേയും താമരക്കുളം വി.വി.എച്ച്.എസ്.എസ് അദ്ധ്യാപിക ശ്യാരി എസ്.പിള്ളയുടെയും മകളാണ് നന്ദന.

നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ആദിക്കാട്ടുകുളങ്ങര ശാഖയിലെ ഉദ്യേഗസ്ഥൻ വള്ളികുന്നം സോപാനത്തിൽ ആർ.ബിനു - ദീപാ ബിനു ദമ്പതികളുടെ മകളാണ് ആദിത്യ.