ആലപ്പുഴ: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെ നാളെ രാവിലെ 11 ന് വിവിധ കേന്ദ്രങ്ങളിൽ ജെ.എസ്.എസ് ധർണ നടത്തും. ടൂറിസം മേഖലയെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, രണ്ടാം കുട്ടനാട് പാക്കേജ് പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊമ്മാടി ജംഗ്ഷൻ, ബി.എസ്.എൻ.എൽ ഓഫീസ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, മിനി സിവിൽ സ്റ്റേഷൻ, കളർകോട് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ധർണ . അഡ്വ.സഞ്ജീവ് സോമരാജൻ, ആർ.പൊന്നപ്പൻ, കാട്ടുകുളം സലിം ,ബാലരാമപുരം സുരേന്ദ്രൻ, പി.സി.ജയൻ ഇടുക്കി, കെ.പി.സുരേഷ് കുട്ടനാട് ,പി.രാജു, ശശീന്ദ്രൻ ഹരിപ്പാട് തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് ജില്ല സെക്രട്ടറി പി.രാജു അറിയിച്ചു.