പൂച്ചാക്കൽ : ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിലെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി കേന്ദ്ര വൈദിക യോഗത്തിന്റെ തീരുമാനപ്രകാരം സംസ്ഥാനമൊട്ടാകെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി, നാളെ രാവിലെ 11.30ന് വൈദിക യോഗം ചേർത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചേർത്തല യൂണിയൻ ഓഫീസിനു മുൻപിൽ നാമജപ പ്രതിഷേധം നടത്തും. യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്യും. വൈദിക യോഗം യൂണിയൻ ചെയർമാൻ ടി.പി. ഷിബു ശാന്തി അദ്ധ്യക്ഷനാകും. കൺവീനർ പൊന്നൻ ശാന്തി, ജോയിന്റ് കൺവീനർ ജയചന്ദ്രൻ ശാന്തി,വൈസ് ചെയർമാൻ സതീശൻ ശാന്തി തുടങ്ങിയവർ നേതൃത്വം നൽകും.