ചേർത്തല:പട്ടിണിയിലായ വഴിയോര കച്ചവടക്കാർക്കായി കേന്ദ്രസർക്കാർ പുനരുദ്ധാരണ പാക്കേജായി പ്രഖ്യാപിച്ച ബാങ്ക് വായ്പയും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിവരശേഖരണ നടപടി പൂർത്തിയാക്കണമെന്ന് താലൂക്ക് ഫുട്പാത്ത് മർച്ചന്റ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾക്കായി ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമുള്ള പാസും അനിവാര്യമാണ്. ഇതിനായി സർക്കാർ തുടങ്ങിവെച്ച നടപടികൾ അടിയന്തിരമായി പൂർത്തിയാക്കി ആനുകൂല്യങ്ങൾ ലഭ്യമാക്കണം. വഴിയോരകച്ചവടക്കാർക്ക് 2000രൂപയുടെ സാമ്പത്തിക സഹായ അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.അസോസിയേഷൻ പ്രസിഡന്റ് കെ.പി.വിദ്യാധരൻ,സെക്രട്ടറി കെ.പീതാംബരൻ,കെ.വിജയൻ ചിയാംചിങ്,എൻ.കുട്ടികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.