അമ്പലപ്പുഴ: രഹസ്യവിവരത്തെ തുടർന്ന്‌ അമ്പലപ്പുഴ പൊലീസ് ഇന്നലെ വൈകിട്ടോടെ നടത്തിയ പരിശോധനയിൽ തോട്ടപ്പളളി വടക്കേക്കരയിലെ ആൾപ്പാർപ്പില്ലാത്ത പുരയിടത്തിലെ കുളത്തിൽ നിന്നു 130 ലിറ്റർ കോട പിടികൂടി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.