ചേർത്തല: സൂര്യോദയം സനാതനധർമ്മ പ്രചരണ വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്ന സൺറൈസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി പി. പ്രസാദും ലോഗോ പ്രകാശനം തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി. പണിക്കരും നിർവഹിച്ചു. ഓൺലൈൻ സത്സംഗത്തിൽ ട്രസ്റ്റ് ചെയർമാൻ ആർ.രാജീവ്മോൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് ചെയർപേഴ്‌സൺ സുമാദേവി ദീപം തെളിയിച്ചു. സനാതനധർമ്മവും സാധുജന പരിപാലനവും എന്ന വിഷയത്തിൽ സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തി. റിട്ട. അദ്ധ്യാപിക വാസന്തി വേണുഗോപാലിൽ നിന്ന് ആദ്യഫണ്ട് ഏറ്റുവാങ്ങി. ട്രസ്റ്റ് സെക്രട്ടറി ശൈലേഷ് കുമാർ സഹായവിതരണം നടത്തി. ട്രസ്റ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങളായ ശോഭ, ധന്യ,ആക്ടിംഗ് ട്രഷറർ ബാലചന്ദ്രമേനോൻ എന്നിവർ സംസാരിച്ചു.