ചേർത്തല: വയലാറിൽ എസ്.ഡി.പി.ഐ ആക്രമണത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദു കൃഷ്ണ വെട്ടേറ്റ് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. 11-ാം പ്രതി അരൂക്കുറ്റി വടുതല ജെട്ടി ദാരു മദീനയിൽ സിയാദ് (38)ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 34 ആയി. അഞ്ച് പേരെ കൂടി ഇനി പിടികൂടാനുണ്ട്. കഴിഞ്ഞ ഫെബ്രുവരി 24 ന് രാത്രി വയലാർ നാഗംകുളങ്ങരയിലായിരുന്നു കൊലപാതകം. ചേർത്തല ഡിവൈ.എസ്.പി വിനോദ് പിള്ള,സി.ഐ പി. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.