sk

തൃക്കുന്നപ്പുഴ : മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. പാനൂർ പാലപ്പള്ളിക്കരിയിൽ പരേതനായ ഉമ്മർകുഞ്ഞിന്റെ മകൻ സുലൈമാൻ കുഞ്ഞാണ് (64) മരിച്ചത്. മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ വച്ച് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ സുലൈമാനെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ കരയ്ക്കെത്തിച്ച് തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . ഭാര്യ : ഫാത്തിമാബീവി. മക്കൾ : സിയാദ്, സൈന, ഹസൈനാർ, മാരിയത്ത്. മരുമക്കൾ : റഹ്മത്ത്, ഇഖ്ബാൽ, ജാസ്മി, അനസ്.