ആലപ്പുഴ: പുന്നപ്ര കാർമ്മൽ പോളിടെക്നിക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാ ഫാറം carmelpoly.in എന്ന സൈറ്റിൽ ലഭ്യമാണ്. ഫാറത്തിൽ ഗവ. മാനേജ്മെന്റ് ആപ്ലിക്കേഷൻ നമ്പർ കൂടി ചേർക്കണം. ഇതിനായി polyadmission.org എന്ന ഗവ. വെബ് സൈറ്റിൽ മാനേജ്മെന്റ് ഫാറം നിർബന്ധമായും പൂരിപ്പിക്കണം. ഫോൺ: 0477-2287825, 2288825, 8547714283.