കായംകുളം: സഹകരണമേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി സഹകരണ മന്ത്രി വി. എൻ വാസവനും പ്രതിപക്ഷ നേതാവ് വി. ഡി സതീശനും നിവേദനം നൽകി.
വർക്കിംഗ് പ്രസിഡന്റ് എസ്.ആർ ഹാരിസ്,സംസ്ഥാന ജനറൽ സെക്രട്ടറി ആമ്പക്കാട് സുരേഷ്, വിജയ് ചന്ദ്രൻ നായർ, അഡ്വ രമേശ് കുമാർ, ബിന്ദു മംഗലശ്ശേരി എന്നിവരാണ് നിവേദനം നൽകിയത്.