ആലപ്പുഴ: സംരഭകത്വ വികസന പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പും സംസ്ഥാന കന്നുകാലി വികസന ബോർഡും സംയുക്തമായി സ്വയം തൊഴിൽ പരിശീലനം നൽകുന്നു. ആദായകരമായ പാൽ ഉത്പാദനം, ആട് - പന്നി പരിപാലനം, ഫാം മാനേജ്മെന്റ്, ഡയറി പ്രൊഡക്ട് തുടങ്ങിയ മേഖലയിലാണ് പരിശീലനം. താൽപര്യമുള്ളവർ അതത് പ്രദേശത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.