ആലപ്പുഴ: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ പ്രോജക്ട് മാനേജർ, അസി. എൻജിനിയർ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. പ്രോജക്ട് മാനേജർ യോഗ്യത: സിവിൽ എൻജി. ബിരുദം / തത്തുല്യ യോഗ്യതയുള്ള സർക്കാർ സർവീസിൽ സിവിൽ എക്സി. എൻജിനിയർ തസ്തികയിൽ നിന്ന് വിരമിച്ച 65 വയസിന് താഴെയുള്ളവർ അല്ലെങ്കിൽ സിവിൽ എൻജി. ബിരുദം/ തത്തുല്യ യോഗ്യതയുള്ള സർക്കാർ സർവീസിൽ സിവിൽ അസി. എൻജിനിയർ/ അസി. എക്സി. എൻജിനിയർ തസ്തികയിൽ (രണ്ടും കൂടി) ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള 65 വയസിന് താഴെയുള്ളവർ അല്ലെങ്കിൽ സിവിൽ എൻജി. ബിരുദം/ തത്തുല്യ യോഗ്യതയുള്ള സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജർ (സിവിൽ) തസ്തികയിൽ ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള 45 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. അസി. എൻജിനീയർ തസ്തികയിലേക്കുള്ള യോഗ്യത: സർക്കാർ എൻജിനിയറിംഗ് വകുപ്പിൽ നിന്ന് അസി. എൻജിനിയറായി വിരമിച്ച 60 വയസിൽ താഴെയുള്ളവർ അല്ലെങ്കിൽ സിവിൽ എൻജി. ബിരുദവും രണ്ട് വർഷം പ്രവൃത്തി പരിചയവുമുള്ള 40 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 12. ഫോൺ: 0477 2252401, 2962401.