ആലപ്പുഴ: ഉത്പന്ന നിർമ്മാണത്തിന് അനുയോജ്യമായ കയർ ഉത്പാദിപ്പിച്ച് നിർമ്മാണ മേഖലയിലെ സംഘങ്ങൾക്ക് നൽകണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സ്മാൾ സ്കെയിൽ കയർ മാനുഫാക്ചറേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കയർ കോർപറേഷന്റെ മുന്നിലും കയർഫെഡിന്റെ മുന്നിലും ധർണ നടത്തി. ധർണ ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു പി.പി.ബിനു അദ്ധ്യക്ഷത ഹിച്ചു.ഡി.സനൽകുമാർ ,എം.പി.പവിത്രൻ,എൻ.വി.തമ്പി,കെ.കെ.പ്രഭു എന്നിവർ സംസാരിച്ചു.