മാവേലിക്കര: മണ്ഡലത്തിൽ കുളമ്പ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ കുളമ്പുരോഗ നിർമ്മാർജ്ജനത്തിന് വാക്സിൻ എത്തിക്കുമെന്ന് എം.എസ് അരുൺ കുമാർ എം.എൽ.എ അറിയിച്ചു. വിഷയം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൃഗസംരക്ഷണ വകുപ്പ് പരിശോധനകൾ വ്യാപകമാക്കുമെന്നും ക്ഷീര വികസന വകുപ്പ് കുളമ്പ് രോഗ നിർമ്മാർജ്ജനത്തിന് ആവശ്യമായ റൗണ്ട് വാക്സിൻ ലഭ്യമാക്കുമെന്നും മന്തിമാർ ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു.