parents

ആലപ്പുഴ : മുതിർന്ന തലമുറയുടെ ത്യാഗത്തിന്റെയും കരുതലിന്റെയും സംരക്ഷണയിലാണ് നമ്മൾ മുന്നോട്ടു നീങ്ങുന്നതെന്നും അവരെ വന്ദിക്കാത്ത തലമുറ സമൂഹത്തിന് തീരാകളങ്കമാണന്നും മാർ ഗ്രിഗോരിയോസ് മാതൃ-പിതൃവേദി ഇടവക ഡയറക്ടർ ഫാദർ ബിജോയ് അറക്കൽ പറഞ്ഞു.മാർ ഗ്രിഗോരിയോസ് മാതൃ-പിതൃവേദി പുന്നപ്ര യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു.
സിസ്റ്റർ മാർഗരറ്റ് കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. ആനി വർഗീസ് , ബീന കുര്യൻ , ലോനപ്പൻ , സി.വി.കുര്യാളച്ചൻ എന്നിവർ സംസാരിച്ചു.