ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കൊല്ലത്തെ നോളജ് സെന്ററിലെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് ആനിമേഷൻ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്‌ളേ ചെയിൻ മാനേജ്‌മെന്റ് (12 മാസം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ റീട്ടെയിൽ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് (12 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ് (മൂന്ന് മാസം) എന്നിവയാണ് കോഴ്സുകൾ. ഫോൺ: 9847452727, 9567422755.