ആലപ്പുഴ: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കുക, ക്രിമിനലുകൾക്കായി പൊതു ഖജനാവ് ധൂർത്തടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. നഗരസഭാ ശതാബ്ദി മന്ദിരത്തിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ധർണ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, സെക്രട്ടറി എ. ത്രിവിക്രമൻ തമ്പി, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.വി. മേഘനാഥൻ, ഡി.സി.സി ഭാരവാഹികളായ തോമസ് ജോസഫ്, ജി.സഞ്ജീവ് ഭട്ട്, കെ. ഉമേശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സി.വി. മനോജ് കുമാർ, സിറിയക്ക് ജേക്കബ്, സി. പ്രദീപ്, വി.എൻ. അജയൻ എന്നിവർ സംസാരിച്ചു.