ആലപ്പുഴ: നിയമന നിരോധനത്തിനെതിരെയും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടും കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും (ബെഫി) നേതൃത്വത്തിൽ ഗ്രാമീൺ ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കും.
പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ 8 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്തിന് മുന്നിൽ റിലേ ധർണയും റീജിയണൽ ഓഫീസുകൾക്ക് മുന്നിൽ ധർണയും നടത്തിയിരുന്നു. ആവശ്യങ്ങളിൽ അനുകൂല തീരുമാനം മാനേജ്മെന്റിൽ നിന്ന് ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് അടക്കം നടത്താനാണ് തീരുമാനം.