മാന്നാർ: ലോക്ക് ഡൗണിലെ വിരസത ഒഴിവാക്കാൻ പാചകകാരനായ അതിഥി തൊഴിലാളി ചെയ്ത കപ്പ കൃഷിയിൽ നൂറ് മേനി. കൽക്കത്ത സ്വദേശി അജിമുദ്ദീനാ(23)ണ് അഞ്ചരയടി നീളവും 14 കിലോയോളം തൂക്കവുമുള്ള കപ്പ വിളയിച്ചത്.
കുറ്റിമുക്കിന് സമീപം പ്രവർത്തിക്കുന്ന ലോക്കൽ കിച്ചൺ റെസ്റ്റോറന്റിലെ അറേബ്യൻ വിഭവങ്ങൾ ഒരുക്കുന്ന പാചകക്കാരനാണ് അജിമുദ്ദീൻ. ഒമ്പത് വർഷമായി കേരളത്തിലെത്തിയിട്ട്. ലോക്ക് ഡൗണിൽ സ്ഥാപനം അടച്ചിട്ടപ്പോൾ റെസ്റ്റോറിന്റെ വളപ്പിലാണ് കപ്പ കൃഷി തുടങ്ങിയത്. സ്ഥാപന ഉടമ നൽകിയ കപ്പത്തണ്ടുകളാണ് നട്ട് പരിപാലിച്ചത്. വളമൊന്നും ഇടാതെ രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കുക മാത്രമാണ് ചെയ്തതെന്നും അജിമുദ്ദീൻ പറഞ്ഞു. മറ്റ് മുടിൽ നിന്നും ലഭിച്ച കപ്പയ്ക്ക് സാധാരണ വലിപ്പമാണുള്ളത്.