tv-r

തുറവൂർ:ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സ്ത്രീപക്ഷ കേരളത്തിനായി അണിനിരക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ അദ്ധ്യാപക പ്രക്ഷോഭം നടന്നു. തുറവൂർ എ.ഇ.ഒ.ഓഫീസിനു മുന്നിൽ നടന്ന സമരം കെ.എസ്.ടി.എ. തുറവൂർ സബ് ജില്ലാ ജോ.സെക്രട്ടറി കെ.കെ.അജയൻ ഉദ്ഘാടനം ചെയ്തു. ഔസേഫ് അദ്ധ്യക്ഷനായി. വി.ആർ.ഗിരീഷ്, പി.എഫ്.സിറിൾ, ബി.ശ്രീജ തുടങ്ങിയവർ സംസാരിച്ചു.