അരൂർ: എരമല്ലൂർ - കുടപുറം റോഡിന്റെ ശോചനീയവസ്ഥ. ഉടൻ പരിഹരി ക്കണമെന്നാവശ്യപ്പെട്ടു എഴുപുന്ന പഞ്ചായത്ത് ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. എഴുപുന്ന ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു, എം.പി.അനിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ.രാജീവൻ, അഡ്വ.ഷൈൻ വിശ്വംഭരൻ, വി.എം.റെജി,കെ.വി.അനിൽ തോമസ്മോട്ടി,വർഗീസ് ഷാജി കണ്ടനാംപറമ്പ്, കെ.ടി.ചന്ദ്രപ്പൻ,സി.വാവ, വി.സി.ഷിബിൻ രാജ് എന്നിവർ സംസാരിച്ചു.