മുതുകുളം : ശാരീരിക വെല്ലുവിളികളെ മറികടന്ന് എസ്. എസ്. എൽ. സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുതുകുളം സ്വദേശിനി ഗൗതമിയെ സി. പി. എം. ജില്ലാ സെക്രട്ടറി ആർ. നാസർ വീട്ടിലെത്തി അനുമോദിച്ചു. സി. പി. എം ലോക്കൽ കമ്മിറ്റി അംഗവും എൻ. ജി. ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി മുൻ എക്സിക്യുട്ടീവ് അംഗവുമായ കെ. വാമദേവൻ നൽകിയ ടാബും അദ്ദേഹം സമ്മാനിച്ചു. പ്രദേശത്തെ റോഡുകളുടെ ശോചനീയാവസ്ഥ ഗൗതമി ജില്ലാ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി. സി. പി.എം നേതാക്കളായ കെ. വിജയകുമാർ, എൻ. ദേവാനുജൻ, കെ. എസ്. ഷാനി, പി. ചന്ദ്രബാബു, ആർ. രാധാകൃഷ്ണൻ, കെ. എസ്. ടി. എ. നേതാക്കളായ ജി. കൃഷ്ണകുമാർ, കെ. ബിനീഷ്‌കുമാർ, വി. അനിൽ ബോസ്, സന്ദീപ് എസ്. പി. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.