ambala

അമ്പലപ്പുഴ : വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സംസ്ഥാന ജനറൽ സെകട്ടറി സി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി.ബിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സോണി പവേലിൽ, സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ പി. എ. ജോൺ ബോസ്കോ, ടി.ജെ.എഡ്വേർഡ്, സംസ്ഥാന കൗൺസിലർ ബിനോയ് വർഗീസ്, ജില്ല ട്രഷറർ വി.ആർ ജോഷി, യൂത്ത് ഫോറം സംസ്ഥാന കൺവീനർ കെ.എസ് വിവേക് എന്നിവർ സംസാരിച്ചു.