bank
പുല്ലുകുളങ്ങര 2992-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് വിദ്യാതരംഗിണി വായ്പാ വിതരണംബാങ്ക് പ്രസിഡൻറ് അഡ്വ.ഡി..സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

മുതുകുളം: പുല്ലുകുളങ്ങര 2992-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് വിദ്യാതരംഗിണി വായ്പാ വിതരണം ചെയ്തു. പാവപ്പെട്ട കുട്ടികൾക്കുള്ള ഓൺലൈൻ പഠന സഹായത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ വാങ്ങുന്നതിനായി പലിശരഹിത വായ്പാ പരിപാടിയുടെ ഉദ്ഘാടനമാണ് നടന്നത്. ബാങ്ക് പ്രസിഡന്റ് അഡ്വ. ഡി. സുധാകരൻ വായ്പാ വിതരണ ഉദ്ഘാടനം നിർവഹിച്ചു.അഡ്വ.എ.അജികുമാർ എസ്.ശ്രീജേഷ്, എ.അജിത്ത്, കെ. മുഹമ്മദ്കുഞ്ഞ്, ഉഷാകുമാരി, ശോഭനകുമാരി, .ഒ.ഖാലിദ്, എം.അഭിലാഷ്, എന്നിവർ സംസാരിച്ചു.സെക്രട്ടറി ഇൻ ചാർജ് പി. കെ സുഭാഷ് സ്വാഗതവും എസ്. പ്രിയ നന്ദിയും പറഞ്ഞു.