മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 2020-21 അദ്ധ്യയന വർഷത്തിൽ 10, പ്ളസ് ടു പരീക്ഷകൾക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സഹകരണ വിദ്യാഭ്യാസ പുരസ്‌ക്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, രക്ഷകർത്താവ് സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതം ബാങ്ക് ഹെഡ് ഓഫീസിൽ എത്തിക്കണമെന്ന് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു. ഫോൺ​: 9847640802.