sndp
തിരുവനന്തപുരം എ.പി.ജെ.അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പീച്ച് സിഗ്നൽ പ്രോസസിംഗ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ച ദീക്ഷിതയ്ക്ക് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ മെമന്റോ നൽകുന്നു. യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ സമീപം

മാന്നാർ : തിരുവനന്തപുരം എ.പി.ജെ.അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പീച്ച് സിഗ്നൽ പ്രോസസിംഗ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ച ദീക്ഷിതയെ എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ആദരിച്ചു. മാന്നാർ നായർ സമാജം ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന മാന്നാർ പരമേശ്വരത്ത് വീട്ടിൽ എൻ.ജി.ഗോപാലകൃഷ്ണൻ നായരുടെയും കാരാഴ്മ കിഴക്ക് എൽ.പി.എസ്. ഹെഡ്മിസ്ട്രസ് ആയിരുന്ന കെ.എസ്. ശ്രീലതയുടെയും മകളായ ദീക്ഷിതയെ യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ പൊന്നാട അണിയിച്ചു. കൺവീനർ ജയലാൽ എസ്. പടീത്തറയും പങ്കെടുത്തു.