മാവേലിക്കര:ചെറുമകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന് നൂറ് പേർക്ക് സഹായവിതരണം ചെയ്ത് മുത്തച്ഛൻ. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് സ്വദേശി ചിറയിൽ രാധാകൃഷ്ണനാണ് നൂറുപേർക്ക് അരിയും പച്ചക്കറി കിറ്റും ചികിൽസാ ധനസഹായവും വിതരണം ചെയ്തത്. മാവേലിക്കര സി.ഐ സി.ശ്രീജിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.