photo

ചേർത്തല : എസ്.എൻ.ഡി.പി യോഗം കു​റ്റിക്കാട് ജ്ഞാനോദയം 522ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ രണ്ടാം ഘട്ടം പലവ്യഞ്ജനകി​റ്റുകളുടെ വിതരണ ചടങ്ങ് ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.എൻ.ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് എൻ. തിലകൻ അദ്ധ്യക്ഷത വഹിച്ചു.വി.എം. ചെല്ലപ്പൻ, പി. സിബു, കെ.സതീഷ്കുമാർ, പി.ബാബു,കെ.ബി. സുരേഷ്കുമാർ, പി.മോനി, കെ.എ.പരമേശ്വരൻ, എം.ഡി.സജീവ് എന്നിവർ പങ്കെടുത്തു. ശാഖ സെക്രട്ടറി വി. രവീന്ദ്രൻ സ്വാഗതവും കെ.ടി. ഷാജി നന്ദിയും പറഞ്ഞു.