tv-r

അരൂർ: രണ്ടാഴ്ചയോളമായി ബസ് സ്റ്റോപ്പിൽ താമസിച്ചിരുന്ന, മാനസികനില തെറ്റിയ സ്ത്രീയെ പൊലീസ് മുൻകൈയെടുത്തു അഭയ കേന്ദ്രത്തിലേക്ക് മാറ്റി.ദേശീയപാതയിൽ ചന്തിരൂർ മസ്ജിദുൽ അമാൻ ബസ് സ്റ്റോപ്പിലാണ് അന്യസംസ്ഥാനക്കാരിയായ സ്ത്രീ കെട്ടും ഭാണ്ഡവുമായി താമസിച്ചു വന്നിരുന്നത്. ബസ് കയറാൻ എത്തുന്നവരെ ഇവർ അടിച്ചോടിക്കുന്നത് പതിവായതോടെ മാധ്യമ പ്രവർത്തകനും ഐ.എൻ.എൽ.ജില്ലാ ജനറൽ സെക്രട്ടറിയുമായ ബി.അൻഷാദ് വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ അരൂർ സി.ഐ. പി.സുബ്രഹ്മണ്യൻ, വനിതാ സി.പി.ഒ. സൗമ്യമോൾ, സന്നദ്ധ പ്രവർത്തകനായ സാജു ആളൂക്കാരൻ എന്നിവരുടെ നേതൃത്വത്തിലാണ് ആംബുലൻസിൽ പുന്നപ്രയിലെ അഭയകേന്ദ്രത്തിലേക്ക് ഇവരെ മാറ്റിയത്.