ഹരിപ്പാട്: ഹരിപ്പാട് സബ്ട്രഷറിയുടെ ഭാഗമായുള്ള ട്രഷറി ഭണ്ഡാരം പൈതൃക സംരക്ഷണത്തിൽ പ്പെടുത്തിസംരക്ഷിക്കുന്നതിന് എം.എൽ.എ. ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് നിറപുത്തിരി പൈതൃക സംരക്ഷണ സമിതി രമേശ് ചെന്നിത്തല എം എൽ എയ്ക്ക് നിവേദനം നൽകി.

എം.എൽ.എ ഫണ്ടിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ കഴിഞ്ഞ സാമ്പത്തികവർഷം അനുവദിച്ചിരുന്നു. ഫണ്ടിന്റെ അപര്യാപ്തതയും പുതുക്കിയ എസ്റ്റിമേറ്റും കാരണം പണി ഇതേവരെ പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല.

നിറപുത്തിരി ആഗസ്റ്റ് 16 -ാം തീയതിയാണ്. അതിന് മുൻപായി പണികൾ പൂർത്തി കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭാ കൗൺസിലർ നാഗദാസ് മണ്ണാറശാല അദ്ധ്യക്ഷത വഹിച്ചു. നിറപുത്തിരി പൈതൃക സംരക്ഷണ സമിതി ജനറൽ കൺവീനർ പി.എൻ പ്രേംജിത്ത് ലാൽ , പ്രോഗ്രാം ചെയർമാൻ കെ.കെ.സുരേന്ദ്രനാഥ്, സെക്രട്ടറി ജെ. മഹാദേവൻ, എം.കെ. വിജയൻ, എ. പ്രകാശ്, വി. കാർത്തികേയൻ കാർത്തികേയം, വിജയമ്മ പുന്നൂർമഠo, അഡ്വ: വി. ഷുക്കൂർ , കെ.ജി.ഉദയകുമാർ എന്നിവർ സംസാരിച്ചു.