ആലപ്പുഴ: നഗരസഭാ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അവഗണിക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.ജയകുമാർ, എ.വി.സൈജു, സംസ്ഥാന കമ്മിറ്റി അംഗം പുഷ്പമ്മ തോമസ്, യൂണിറ്റ് പ്രസിഡന്റ് സുജിൻ, മഞ്ജുഷ, ഹരി, നഗരസഭ കൗൺസിലർ സുമം സ്കന്ദൻ എന്നിവർ സംസാരിച്ചു.