ചേർത്തല: കടക്കരപ്പള്ളിയിൽ നഴ്‌സായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് പൂർത്തിയാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ കൈമാറി. തിങ്കളാഴ്ച്ചയാണ് 4 ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചത്. കൊലപാതകം നടത്തിയ വീട്, ഒളിവിൽ താമസിച്ച സ്ഥലങ്ങൾതുടങ്ങിയ ഇടങ്ങളിൽ കൊണ്

ടുപോയി തെളിവെടുത്തു. പ്രതി സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധന അടക്കം നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച്ച രാത്രിയാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്സായ യുവതിയെ കൊലപ്പെടുത്തിയത്.