ചേർത്തല: കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ലോട്ടറി തൊഴിലാളികൾക്ക് പതിനായിരം രൂപ ബോണസ് അനുവദിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് കെ.ടി.യു.സി(എം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ധനകാര്യമന്ത്രിക്ക് 10000 കത്തുകൾ അയക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോർജ്ജ് കോട്ടൂർ അറിയിച്ചു. കേരള ട്രേഡ് യൂണിയൻ കോൺഗ്രസ്(എം)സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാല യോഗം ഉദ്ഘാടനം ചെയ്തു. ജോർജ്ജ് കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു.