ചേർത്തല: വാക്‌സിൻ കേന്ദ്രത്തിൽ കടന്നു കയറി കോൺഗ്രസ് കൗൺസിലർ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതൃത്വം കള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് ചേർത്തല മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. കൗൺസിലർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന ധർണ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.കെ.വി. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.രാജപ്പൻനായൻ, എൻ.ആർ. ബാബുരാജ്, ഡി.ഷാജി, കെ.ജെ. റാഫേൽ,ബി. വിനോദ്, കെ.പി. പ്രതാപൻ എന്നിവർ സംസാരിച്ചു.