അമ്പലപ്പുഴ: പ്രശസ്ത സംഗീതജ്ഞനും സ്വാതിതിരുനാൾ സംഗീത കോളേജിലെ പ്രൊഫസറുമായിരുന്ന അമ്പലപ്പുഴ വി.വിജയൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് അമ്പലപ്പുഴ ഏഴരച്ചിറയിൽ വീട്ടിൽ . പത്തോളം ചലച്ചിത്രങ്ങൾക്കും നിരവധി ആകാശവാണി ലളിതഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ആകാശവാണിയിൽ ലളിതസംഗീതപാഠങ്ങൾ അവതരിപ്പിച്ചിരുന്നു. സംസ്ഥാന പുരസ്‌കാര ജേതാവും സംഗീത സംവിധായകനും പുല്ലാങ്കുഴൽ വിദ്വാനുമായ വിഷ്‌ണു വിജയ് മകനാണ്. ഭാര്യ : വി.ആർ.അമ്മിണി വി. ആർ (റിട്ട ഹെഡ് നഴ്സ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം) . മകൾ : ലക്ഷ്മി ( സി.എച്ച്.എസ് ,ഐരാണിമുട്ടം). മരുമക്കൾ: ഷൈജു ( ബി.എസ്.എൻ.എൽ) ,മധുവന്തി നാരായണൻ ( ഗായിക).