കായംകുളം: ഇരുവൃക്കകളും തകരാറിലായ യുവതി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസുകളും സഹായം തേടുന്നു. ചെറിയ പത്തിയൂർ മേച്ചേരിൽ വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ മഞ്ജു (34) ആണ് ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നത്.
കൂലിപ്പണിക്കാരനാണ് അനിൽകുമാർ. ഏഴും പത്തും വയസുള്ള കുട്ടികളുമായി അടച്ചുറപ്പില്ലാത്ത വീട്ടിലാണ് താമസം. കാനറാ ബാങ്ക് ചെട്ടികുളങ്ങര ബ്രാഞ്ചിൽ സഹായ നിധിയ്ക്കായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് സമ്പർ: 5637101005053,
IFSC:CNRB0005637. ഫോൺ: 8848492090.