ആലപ്പുഴ: ശബരിമല,മാളികപ്പുറം ക്ഷേത്രങ്ങളിലെ ശാന്തി നിയമനങ്ങളിൽ സുപ്രീംകോടതി വിധി മറികടന്ന് പിന്നാക്കവിഭാഗം ശാന്തിമാരെ ഒഴിവാക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിയിൽ പ്രതിഷേധിച്ചു എസ്.എൻ.ഡി.പി യോഗത്തിന്റെ പോഷകസംഘടനായ വൈദികയോഗം അമ്പലപ്പുഴ താലൂക്ക് കമ്മറ്റി മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപം നടത്തിയ നാമജപ പ്രതിഷേധം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈദികയോഗം താലൂക്ക് പ്രസിഡന്റ് ചെമ്പന്തറ അനീഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.പി.പരീക്ഷിത്ത് മുഖ്യ പ്രഭാഷണം നടത്തി. വൈദിയയോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.വി.പവനേഷ് ശാന്തി വിശദീകരണം നടത്തി. യൂണിയൻ കൗൺസിലർമാരായ വി.ആർ.വിദ്യാധരൻ,കെ.പി.ബൈജു എന്നിവർ സംസാരിച്ചു. വൈദികയോഗം താലൂക്ക് സെക്രട്ടറി എസ്.ഡി.ഷൺമുഖൻ ശാന്തി സ്വാഗതവും വൈസ് പ്രസിഡന്റ് വി.പി.അനീഷ്ശാന്തി നന്ദിയും പറഞ്ഞു.