kit
ഭക്ഷ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓണക്കിറ്റുകൾ നിറയ്ക്കുന്നു

ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. 15 വിഭവങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ആകെ 6.04 ലക്ഷം റേഷൻ കാർഡ് ഉടമകളാണുള്ളത്.

ജില്ലയിൽ സപ്ലൈകോയുടെ കീഴിൽ 102 പാക്കിംഗ് കേന്ദ്രങ്ങളിലാണ് തുണിസഞ്ചിയിൽ കിറ്റ് തയ്യാറാക്കുന്നത്.

പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ 500 എം.എൽ, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, തേയില 100 ഗ്രാം, മുളക്/മുളകുപൊടി 100 ഗ്രാം, മഞ്ഞൾ 100 ഗ്രാം, സേമിയ/പാലട / ഉണക്കലരി, കശുഅണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശർക്കരവരട്ടി / ഉപ്പേരി, ആട്ട, പൊടിയുപ്പ്, ശബരി ബാത്ത് സോപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റിലുള്ളത്. ആദ്യഘട്ട വിതരണത്തിനുള്ള കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചു.

ജില്ലയിൽ റേഷൻ കാർഡ്

ആകെ: 6,04,962

എ.എ.വൈ: 40,271

മുൻഗണന: 2,53,972

നോൺ പ്രയോരിറ്റി സബ്‌സിഡി: 1,42219

നോൺ പ്രയോരിറ്റി നോൺ സബ്‌സിഡി: 1,67,590