ആലപ്പുഴ: ഒളിമ്പിക്സ് 2020 ന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സര വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി. മത്സര വിജയികളായ അനൂപ് രാജേഷ്, എസ്. ഷാഹിം മഹമ്മൂദ്, ആദിത്യ എ. രാജ്, ആര്യ നന്ദ എന്നിവർക്ക് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ക്യാഷ് അവാർഡ് നൽകി. ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയ കെ.ബി. അജയകുമാർ, ജി.എസ്. ചരണ്യ എന്നിവർക്ക് മെമെന്റോയും നൽകി.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അർജ്ജുന പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. പ്രദീപ് കുമാർ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധി കെ.കെ. പ്രതാപൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. കെ. ഉമാനാഥൻ എന്നിവർ പങ്കെടുത്തു.