ഹരിപ്പാട്: ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി തട്ടാരമ്പലം ഇലക്ട്രിക്കൽ സെക്ഷനിൽ ആയിരുന്ന പരിമണം, കണിച്ചനെല്ലൂർ, മൈത്രി, കാട്ടുമടം, പനച്ചിത്തറ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഉള്ള ഉപഭോക്താക്കളെ പള്ളിപ്പാട് ഇലക്ട്രിക്കൽ സെക്ഷനിലേക്ക് മാറ്റി. ആഗസ്റ്റ് ഒന്നു മുതൽ ഈ പ്രദേശത്തെ ഉപഭോക്താക്കൾ തുടർ സേവനങ്ങൾക്കായി പള്ളിപ്പാട് ഇലക്ട്രിക്കൽ സെക്ഷനുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് എൻജി​നീയർ അറിയിച്ചു.