ആലപ്പുഴ: ദേവികുളങ്ങര പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരമായി 42.17 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അനുമതിയായി. ജലജീവൻ മിഷനിൽ നിന്നാണ് തുക അനുവദിച്ചത്. ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും.

അച്ചൻകോവിലാറ്റിലെ ജല വിതരണ പദ്ധതിയുമായി ബന്ധിപ്പിച്ച് വെള്ളം ഹരിപ്പാട് വഴി ദേവികുളങ്ങര കൂട്ടുംവാതുക്കൽ കടവിലെത്തിക്കും. ഇവിടെ ജലസംഭരണി നിർമ്മിക്കാൻ പഞ്ചായത്ത് സ്ഥലം വിട്ടുനൽകി. പുതിയ പദ്ധതി പൂർത്തിയാകും വരെ പഞ്ചായത്തിലെ ജലവിതരണം മുടങ്ങാതിരിക്കാൻ പുതുപ്പള്ളി പമ്പ് ഹൗസിൽ പുതിയ കുഴൽ കിണറും മോട്ടോറും സ്ഥാപിക്കും.

പദ്ധതി യഥാർത്ഥ്യമാകുന്നത്തോടെ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാകും.


അനുവദിച്ചത്: 42.17 കോടി

''

അഡ്വ. യു. പ്രതിഭ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ അനുവദിച്ചാണ് കുഴൽ കിണറും മോട്ടോറും സ്ഥാപിക്കുക.

പദ്ധതിയിലൂടെ പഞ്ചായത്തിലെ ജലവിതരണം സുഗമമാകും. നിലവിലുള്ള മുഴുവൻ ജലവിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കും.

എസ്. പവനനാഥന, പ്രസിഡന്റ്

ദേവികുളങ്ങര പഞ്ചായത്ത്