മുതുകുളം :കണ്ടല്ലൂർ വടക്ക് മുകുന്ദവിലാസം എൽ.പി സ്കൂൾ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പൂർവ്വ അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി വിതരണോദ്ഘാടനംനിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം കെ.ജി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ജെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ കൊപ്പാറേത്ത്, കണ്ടല്ലൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മറ്റി ചെയർ പേഴ്സൺ ബീനാ സുരേന്ദ്രൻ, വീണാ അജയകുമാർ, സുനി വിജിത്ത്. ഷൈനി, എസ് . ഉ ഷാകുമാരി, വി.രമാദേവി, ഡി. മോളി, കെ.എ.വാഹിദ്, ബേബിറാണി തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എൽ. ശശികല സ്വാഗതവും, രജനി നന്ദിയും പറഞ്ഞു.